‘ഹണിമൂൺ അൽപം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല’: വിമർശകർക്ക് മറുപടിയുമായി മീര
Mail This Article
ഭർത്താവ് ശ്രീജുവിനൊപ്പം ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടി മീര നന്ദൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘ഹണിമൂൺ അൽപം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചത്. ചിത്രത്തിനു താഴെ കടുത്ത സൈബർ ആക്രമണവുമായി ഒരു സംഘം എത്തി.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവച്ച് വിമർശകര്‍ക്കു മറുപടി നൽകിയിരിക്കുകയാണ് മീര.
മീരയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള കൂടുതൽ ചിത്രങ്ങൾ താരം പങ്കുവച്ചത് വിമർശകർക്കുള്ള കൃത്യമായ മറുപടിയാണെന്ന് ആരാധകർ പറയുന്നു.
കിഴക്കൻ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. 2024 ജനുവരിയില്‍ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.