‘എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്... പിറന്നാൾ ബോയ്’: ലാലിന് പിറന്നാൾ ആശംസകള്‍ നേർന്ന് മകൾ
Mail This Article
×
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാലിന് പിറന്നാൾ ആശംസകള്‍ നേർന്ന് ക്യൂട്ട് വിഡിയോയുമായി മകൾ മോണിക്ക. ലാലിന്റെ 67 ആം ജൻമദിനമാണ്. ഫൺ മൂഡിലാണ് ഇരുവരും.
ഫൺ മൂഡില്‍ ഒരു പാട്ടിനൊപ്പം താളം പിടിക്കുന്ന ലാലിനെയും മോണിക്കയേയുമാണ് വിഡിയോയിൽ കാണാനാകുക. ‘എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്... പിറന്നാൾ ബോയ്’ എന്നാണ് വിഡിയോയ്ക്കൊപ്പം മോണിക്ക കുറിച്ചത്.
എം. പി. മൈക്കിൾ എന്ന ലാൽ മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലായി അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം ഇടം നേടിയ പ്രതിഭയാണ്. അടുത്തിടെ മാരി സെൽവരാജിന്റെ ‘ബൈസണ്‍ കാലമാടൻ’ എന്ന തമിഴ് സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
Lal Celebrates His 67th Birthday: