ADVERTISEMENT

സുഹൃത്തും നടൻ ബൈജു എഴുപുന്നയുടെ സഹോദരനുമായ ഷെൽജുവിന്റെ ചരമ വാർഷിക ദിനത്തില്‍ ഹൃദയത്തിൽ തൊടും കുറിപ്പുമായി നടൻ ടിനി ടോം.

‘One year of missing….ഇപ്പോഴും ഈ ചിത്രം പോസ്റ്റ്‌ ചെയ്യാൻ കൈ വിറയ്ക്കുന്നു. അതാണ് ഇടാൻ വൈകിയത്. ഷെൽജു, സിനിമ താരം ബൈജു എഴുപുന്നയുടെ സഹോദരൻ എനിക്ക് സഹോദരനോ സുഹൃത്തോ അല്ല. ഷെൽജു പോയപ്പോഴാണ് എനിക്ക് എല്ലാമായിരുന്നു എന്ന സത്യം മനസിലാക്കിയത്. മരിച്ചു കിടക്കുന്ന കാഴ്ച എനിക്ക് ഒരിക്കലും താങ്ങാനാവാത്തത് കൊണ്ട് അന്ന് മാത്രമല്ല പിന്നീട് ഷെൽജുവിന്റെ വീട്ടിൽ പോകാൻ എനിക്ക് ഭയമായിരുന്നു. ഒരു വർഷം പോയതറിഞ്ഞില്ല. ഇനി ഏത് ജന്മത്തിൽ കണ്ടുമുട്ടും എന്നും എനിക്കറിയില്ല. മരണം എപ്പോഴും എനിക്കൊരു അദ്ഭുതം ആണ്. ക‌ണ്ടുമുട്ടാം മറ്റൊരു തീരത്ത്...’ എന്നാണ് ഷെൽജുവിന്റെ ചിത്രം പങ്കുവച്ച് ടിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

2024 നവംബർ 27ന് ആണ് ഷെൽജു ജോണപ്പൻ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. 49 വയസ്സായിരുന്നു.

ADVERTISEMENT
Tini Tom's Heartfelt Tribute to Shelju:

Tini Tom remembers Shelju Johnappan on his death anniversary. Shelju, brother of actor Baiju Ezhupunna, passed away last year due to a heart attack, and Tini Tom shared a heartfelt note on social media.

ADVERTISEMENT
ADVERTISEMENT