ADVERTISEMENT

നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ‘എന്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ട് ആ മനസ്സ്’ എന്നാണ് ഒരു ബാലനോടൊപ്പമുള്ള തന്റെ പഴയകാല ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് ശ്രീരാമൻ കുറിച്ചത്. പിന്നാലെ ഈ കുട്ടി ആരാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി,

നടൻ ദുൽഖർ സൽമാൻ ആണ് വി കെ ശ്രീരാമനൊപ്പം ചിത്രത്തിലുള്ള കുട്ടിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ശ്രീരാമൻ. സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള ഇരുവരും ഉറ്റസുഹൃത്തുക്കളാണ്. കൊച്ചിയിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. അതുപോലെ, ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിലും അതിഥിയായി എത്താറുണ്ട്.

ADVERTISEMENT

എന്തായാലും ദുൽഖറിന്റെ ഈ ത്രോ ബാക്ക് ചിത്രം ആരാധകർക്ക് വലിയ കൗതുകമാണ് സമ്മാനിച്ചിരിക്കുന്നത്.

ADVERTISEMENT
VK Sreeraman's Nostalgic Post Goes Viral:

VK Sreeraman shared a childhood photo with Dulquer Salmaan, capturing hearts on social media. Dulquer Salmaan's throwback picture with VK Sreeraman sparks curiosity among fans, highlighting their connection.

ADVERTISEMENT
ADVERTISEMENT