ADVERTISEMENT

കമൽ സംവിധാനം ചെയ്ത ഗോൾ എന്ന സിനിമയിലെ നായികായി മലയാളികളുടെ മനസ്സ് കവർന്ന മറുനാടൻ സുന്ദരിയാണ് അക്ഷ പർദസാനി. ഇപ്പോഴിതാ, 18 വർഷങ്ങൾക്കിപ്പുറവും മലയാളികൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും ചിത്രത്തിലെ ഗാനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അക്ഷ. ചിത്രത്തിലെ ‘എന്താണെന്നെന്നോടൊന്നും’ എന്നാരംഭിക്കുന്ന ഗാനത്തോടൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് താരത്തിന്റെ കുറിപ്പ്.

‘ഗോൾ എന്ന സിനിമ ഇന്ന് ചെയ്തിരുന്നെങ്കിൽ...ഈ സിനിമയ്ക്കും ഈ പാട്ടിനും ലഭിച്ച, ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷവും ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്. നിങ്ങളുടെ കലയെ എങ്ങനെ സജീവമായി നിലനിർത്താമെന്നും അത് നിങ്ങളുടെ ഹൃദയത്തോട് കഴിയുന്നത്ര അടുപ്പിച്ചു നിർത്താമെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം.

ADVERTISEMENT

ഈ സിനിമ എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും, അതുവഴി എനിക്ക് ലഭിച്ച എല്ലാ അവസരങ്ങൾക്കും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ കേരളത്തിലെ പ്രിയപ്പെട്ടവരേ, ഇത് നിങ്ങൾക്കുവേണ്ടിയാണ്’.– 34കാരിയായ അക്ഷ കുറിച്ചു.

കമലിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഗോൾ ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ്. പാട്ടുകൾക്ക് സംഗീതം നൽകിയത് വിദ്യാസാഗറായിരുന്നു. തെലുങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി ഇരുപതിൽപരം സിനിമകളിലും നിരവധി വെബ്‌സീരീസുകളിലും അക്ഷ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
Aksha Pardasany Reflects on 'Goal' Movie Success After 18 Years:

Aksha Pardasany, the actress who starred in the Malayalam movie 'Goal', recently shared her gratitude for the love she still receives from Malayalis. She posted a video dancing to the song 'Enthanennodonnum' from the movie and expressed her appreciation for the continued popularity of the film and its songs.

ADVERTISEMENT
ADVERTISEMENT