മാത്യു വീണ്ടും വരാർ...ജയിലർ സെറ്റിലേക്ക് പറന്ന് മോഹൻലാൽ, ചിത്രങ്ങൾ വൈറൽ
Mail This Article
×
‘ജയിലർ2’ സെറ്റിലേക്ക് മോഹൻലാൽ. മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഈ വിശേഷം കുറിച്ചത്. ‘ഓഫ് ടു ജെ2’ എന്ന കുറിപ്പോടെയാണ് മോഹൻലാലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ ജിഷാദ് പങ്കുവച്ചത്.‘ജയിലർ’ സിനിമയിൽ മോഹൻലാലിന്റെ ശ്രദ്ധേയമായ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.
‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് മോഹൻലാൽ ജയിലർ രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകർ കുറക്കുന്നത്.
Mohanlal Joins Jailer 2 Set: