അജയ് ദേവ്ഗണിനെ നായകനാക്കി ചര്‍ച്ച നടക്കുന്നു: ‘തുടരും’ ഹിന്ദി റീമേക്കിന്റെ സാധ്യതകൾ പങ്കുവച്ച് തരുൺ മൂർത്തി
Mail This Article
മോഹൻലാൽ നായകനായ ബ്ലോക് ബസ്റ്റർ വിജയം ‘തുടരും’ ഹിന്ദിറീമേക്കിന്റെ സാധ്യതകൾ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും കമ്പനികള്‍ ബന്ധപ്പെട്ടിരുന്നു. ഇത്രയും വലിയ ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റില്‍ ചെയ്യാന്‍ പറ്റുന്നു എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. റീമേക്കിന്റെ സാധ്യതകള്‍ ചര്‍ച്ചയിലുണ്ട്. ഹിന്ദിയില്‍നിന്നും തെലുങ്കില്‍നിന്നും അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍നിന്ന് സംവിധാനംചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതുകൊണ്ട് എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. അവസാനഘട്ടത്തിലേക്ക് എത്തിയിട്ടില്ല’.– തരുണ്‍ മൂര്‍ത്തി പറഞ്ഞു.