മനസ്സുകൾ കീഴടക്കി ‘കളങ്കാവൽ’: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Mail This Article
‘കളങ്കാവല്‍’ സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയും വിനായകനും.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷകപ്രശംസയില്‍ ഉളള സന്തോഷം പങ്കുവച്ച മമ്മൂട്ടി, തന്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ച് എന്നും തന്നോടൊപ്പം നില്‍ക്കുന്ന പ്രേക്ഷകരോടു നന്ദി പറഞ്ഞു. ചിത്രത്തിനും തന്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിനു വിനായകനും പ്രേക്ഷകരോടു നന്ദി പറഞ്ഞു.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.