‘5 വർഷം മുൻപുള്ള ചിത്രം, ഇഷ്ടമില്ലാതിരുന്നതിനാൽ പോസ്റ്റ് ചെയ്യാതിരുന്നത്’: അനു സിതാരയുടെ പോസ്റ്റ് വൈറൽ
Mail This Article
×
അഞ്ചു വർഷം മുമ്പ് ഭർത്താവ് വിഷ്ണു പ്രസാദ് പകർത്തിയ ഒരു മനോഹര ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളി പ്രേക്ഷകരുടെ പ്രിയ നായിക അനു സിതാര. ഈ ചിത്രം അന്നു പോസ്റ്റ് ചെയ്യാൻ തനിക്ക് ഇഷ്ടമല്ലായിരുന്നുവെങ്കിലും ഇപ്പോൾ പ്രിയപ്പെട്ടതാണെന്നു താരം കുറിച്ചു.
‘5 വർഷം മുൻപുള്ള ചിത്രം, എനിക്കിഷ്ടമില്ലാതിരുന്നതിനാൽ ഞാൻ പോസ്റ്റ് ചെയ്യാതിരുന്നത്. എന്നാൽ ഇപ്പോൾ എനിക്കിത് ഇഷ്ടമായി’ എന്നാണ് ചിത്രത്തിനൊപ്പം അനു കുറിച്ചത്.
അടുത്തിടെ യുഎഇയിൽ പുതിയ കലാവിദ്യാലയം ആരംഭിച്ചതിന്റെ സന്തോഷം അനുസിതാര പങ്കുവച്ചിരുന്നു. ‘കമലദളം’ എന്നാണ് വിദ്യാലയത്തിന്റെ പേര്.
Anu Sithara Shares a Throwback Photo: