‘ഇവരുടെ ബന്ധം നീളില്ല’ എന്നു പലരും പറഞ്ഞു, പിരിഞ്ഞുവെന്ന വാർത്തകളും ഉണ്ടായിരുന്നു: കുറിപ്പുമായി യമുന റാണി
Mail This Article
അഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടി യമുന റാണി.
‘2020 ഡിസംബർ 7-ന് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ ഞങ്ങളുടെ വിവാഹം നടന്നു.
‘ഇവരുടെ ബന്ധം നീളില്ല’ എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു.
പക്ഷേ നമ്മൾ കൈ വിട്ടില്ല… ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു.
ഇന്ന് അതിന്റെ തെളിവായി ഞങ്ങൾ അഞ്ചു വർഷം പിന്നിട്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാർത്തകളും പരന്നു —
പിരിഞ്ഞുവെന്ന വാർത്തകളും ഉണ്ടായിരുന്നു.
പക്ഷേ സത്യം അറിയുന്ന ഞങ്ങൾ, മനസിനെ സമാധാനത്തിലാക്കി , ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി.
ഞങ്ങളുടെ കുടുംബം — ഞങ്ങൾ രണ്ടുപേരും, മൂന്ന് പെൺമക്കളുമാണ്.
അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും.
പരസ്പരം ബഹുമാനിക്കുകയും, ഇടം കൊടുക്കുകയും, മനസ്സിലാക്കുകയും ചെയ്തതുകൊണ്ടാണ്
ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്.
ഇന്ന് ഞങ്ങളുടെ 5-ാം വിവാഹ വാർഷികം.
ജീവിതം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും
ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും’ എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് യമുന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി യമുന റാണി. മീശമാധവന്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകളിലും യമുനാ റാണി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ ഭർത്താവ്. ഇത് താരത്തിന്റെ രണ്ടാം വിവാഹമാണ്.