‘ഒടുവില്‍ ആ സ്വപ്നം സഫലമായി...’; യുഎഇയിൽ അനു സിത്താരയുടെ ‘കമലദള’ത്തിനു ആരംഭം
Mail This Article
×
യുഎഇയിൽ പുതിയ നൃത്തവിദ്യാലയം ആരംഭിച്ച് നടി അനു സിത്താര. താരത്തിന്റെ ദീര്‍ഘകാലത്തെ സ്വപ്നത്തിനാണ് ഇതോടെ സാഫല്യമായത്. ‘കമലദളം’ എന്നാണ് വിദ്യാലയത്തിന്റെ പേര്. പുതിയ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
അനുവും സഹോദരി സോനയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കലാമണ്ഡലത്തിലെ വിദ്യാർഥിയായിരുന്ന അനു സിത്താര സ്കൂൾ കാലഘട്ടം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. നാട്ടിലും താരം സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.
2013 ൽ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
Anu Sithara Launches Dance School in UAE: