ക്യൂട്ട് ഓറിയോയ്ക്കൊപ്പം നസ്രിയയുടെ കിടിലന്‍ വർക്കൗട്ട്; സ്നേഹ സന്ദേശങ്ങളുമായി ആരാധകര്‍, ചിത്രങ്ങള്‍
Mail This Article
×
വളർത്തുനായ ഓറിയോയ്ക്കൊപ്പമുള്ള വർക്കൗട്ട് ചിത്രങ്ങളുമായി പ്രിയതാരം നസ്രിയ. ‘ഈ വർഷം ഏതാണ്ട് തീര്‍ന്നു... 2025 നന്നായി അവസാനിക്കുന്നു..’ എന്ന അടിക്കുറിപ്പോടെയാണ് ഏരിയൽ യോഗയും മറ്റ് വർക്കൗട്ട് ചിത്രങ്ങളും താരം പങ്കുവച്ചത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് നസ്രിയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
‘ഈ പോസ്റ്റ് എന്റെ ഹൃദയം നിറച്ചു’ എന്നാണ് പേളി മാണിയുടെ കമന്റ്. ഡിസംബർ 20ന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന നസ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നും ആരാധകര്‍ എത്തുന്നുണ്ട്. 2024 നവംബറില്‍ പുറത്തിറങ്ങിയ ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.
Nazriya Nazim's Workout with Oreo Goes Viral: