‘എനിക്കു സാങ്കല്‍പ്പിക കുട്ടിയുണ്ട്, ആ കുട്ടിയോട് ഞാന്‍ സംസാരിക്കുകയും ചെയ്യും’: ഹൃദയം തൊട്ട് ജുവല്‍ മേരിയുടെ വാക്കുകൾ
Mail This Article
ഒരു കുഞ്ഞ് വേണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. തനിക്ക് സാങ്കല്‍പ്പിക കുഞ്ഞുണ്ടെന്നും ആ കുഞ്ഞിനോട് താന്‍ സംസാരിക്കാറുണ്ടെന്നും പിങ്ക് പോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തില്‍ ജുവല്‍ മേരി പറയുന്നു.
‘എനിക്ക് കുഞ്ഞുണ്ടായിട്ടില്ല. ഉള്ളിന്റെ ഉള്ളില്‍ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. അതു നടന്നില്ല. പറയാന്‍ പറ്റാത്ത പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ആഗ്രഹമുണ്ട്. അത് നടക്കാത്തതിന്റെ ഒരു ശൂന്യത തോന്നുമ്പോള്‍ ഞാന്‍ ലാലി ലാലി പാട്ട് വച്ച് കരയും. കഴിഞ്ഞയാഴ്ചയും കരഞ്ഞു. എനിക്കു സാങ്കല്‍പ്പിക പങ്കാളിയെന്നതു പോലെ സാങ്കല്‍പ്പിക കുട്ടിയുമുണ്ട്. ആ കുട്ടിയോട് ഞാന്‍ സംസാരിക്കുകയും ചെയ്യും’.– താരം പറയുന്നു.
എനിക്ക് ദത്തെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുട്ടികളുമായി ഞാന്‍ നന്നായി ചേര്‍ന്നു പോകുമെങ്കിലും എന്റെ കുട്ടി എന്താണെന്ന് എനിക്ക് കാണണം. ആ വ്യക്തി എന്റെ ഉള്ളില്‍ നിന്നു തന്നെ വരണം. അത് ഈ ജന്മം പറ്റിയില്ലെങ്കിലും അടുത്ത ജന്മത്തില് ശ്രമിക്കുമായിരിക്കും എന്നും ജുവല്‍ പറയുന്നു.