എന്നോട് കളിക്കാൻ നിൽക്കരുത് ‘ഇടി’ കിട്ടും...വിഡിയോ പങ്കുവച്ച് കീർത്തി സുരേഷ്, ഏറ്റെടുത്ത് ആരാധകർ
Mail This Article
×
പ്ലേ സോണിലെ പഞ്ചിങ് മെഷീനിൽ പഞ്ച് ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്ത് തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ‘ഇതാണ് എന്റെ ‘എന്നോട് കളിക്കാൻ നിൽക്കരുത്’ എന്ന് പറയുന്ന മുഖം’ എന്ന രസകരമായ കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധുരന്ധർ സിനിമയിലെ ബിജിഎമ്മനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സന്തോഷവതിയായാണ് കീർത്തി വിഡിയോയിൽ. മുഴുവൻ ഊർജവും സംഭരിച്ച് പഞ്ചിങ് മെഷീനിലേക്ക് ശക്തിയായി ഇടിക്കുന്ന കീർത്തിയാണ് വിഡിയോയിൽ. കീർത്തിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ വാർഷികം. 2024 ഡിസംബർ 12നായിരുന്നു ആന്റണി തട്ടിലുമായുള്ള കീർത്തിയുടെ വിവാഹം.
Keerthy Suresh's Playful Punching Video Takes Social Media by Storm: