ഒരു റാപ്പറുടെ ജീവിതം പറയുന്ന കഥ...‘ഹാൽ’ ട്രെയിലർ എത്തി
Mail This Article
×
ഷെയ്ൻ നിഗം നായകനായി, വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ സിനിമയുടെ ട്രെയിലർ എത്തി. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം.
ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിൽ എത്തും. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് താരങ്ങൾ.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ജെ വി ജെ പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയയുടേതാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് നന്ദഗോപൻ വി.
Shane Nigam's 'Hale' Trailer Released: