ADVERTISEMENT

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.

ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.

ADVERTISEMENT

‘പ്രിയപ്പെട്ട ശ്രീനിയങ്കിളിന് വിട,
എന്റെ ആദ്യ ചിത്രം മുതൽ ഒരു രക്ഷിതാവിനെപ്പോലെ എനിക്കൊപ്പമുണ്ടായിരുന്നു ശ്രീനിയങ്കിൾ. ജീവിതത്തിൽ എല്ലായ്‌പ്പോഴും കരുതലും സ്നേഹവും നൽകിയ ആ മറക്കാനാവാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം’ എന്നാണ് ശ്രീനിവാസന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കാവ്യ കുറിച്ചത്.

എന്നാൽ പോസ്റ്റിനു താഴെ അവഹേളിക്കുന്ന കമന്റുമായി ഒരാൾ എത്തി. ‘എന്നിട്ടും വഴിപിഴച്ചല്ലോ’ എന്നാണ് ഒരാൾ കമന്റിട്ടത്. പിന്നാലെ ഈ കമന്റിനെ വിമർശിച്ചും പ്രതിഷേധിച്ചും ഒരു കൂട്ടർ കമന്റുകളുമായി എത്തി. ‘സാഹചര്യം മനസ്സിലാക്കിയിട്ട് കമന്റിടൂ...എന്തിനും ഏതിനും കുറ്റം മാത്രം’, ‘എന്തായാലും ഈ ദിവസം വേണ്ടായിരുന്നു. നിനക്കും വരും ഒരു ദിവസം’ എന്നിങ്ങനെ പോകുന്നു കാവ്യയെ അനുകൂലിച്ചുള്ള കമന്റുകൾ.

ADVERTISEMENT

ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ‍ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.

Social Media Turns Sour: Insensitive Comments Target Kavya's Post:

Sreenivasan, a prominent figure in Malayalam cinema, passed away, leaving a void in the industry. Kavya Madhavan's social media tribute to him was met with insensitive comments, sparking online backlash.

ADVERTISEMENT
ADVERTISEMENT