ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി...അഭിവാദ്യങ്ങളും ഹൃദയംഗമമായ അഭിനന്ദനങ്ങളുമായി മമ്മൂട്ടി
Mail This Article
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറല്‍ ആശുപത്രി ചരിത്രം കുറിച്ചിരുന്നു. നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയായ യുവതിക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ഇടവട്ടം സ്വദേശി എസ്.ഷിബുവിന്റെ ഹൃദയം മാറ്റിവച്ചത്. ഇപ്പോഴിതാ, ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി.
രാജ്യത്തെ ആദ്യത്തെ ഹൃദയമാറ്റശസ്ത്രക്രിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും ചരിത്രപരമായ ഈ മെഡിക്കല്‍ നാഴികക്കല്ല് പിന്നിട്ടതിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിവാദ്യങ്ങളും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.