‘അമ്മച്ചി എങ്ങോട്ടാണ്’: പരിഹാസ കമന്റിന് തകർപ്പൻ മറുപടിയുമായി മീനാക്ഷി
Mail This Article
×
തന്റെ ചിത്രത്തിന് താഴെ പരിഹാസ കമന്റിട്ടയാള്‍ക്ക് നടി മീനാക്ഷി നൽകിയ മറുപടി വൈറൽ. ‘അമ്മച്ചി എങ്ങോട്ടാണ്’ യാത്ര എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്. ഇതിന്, ‘അങ്ങോട്ടാ...വല്യപ്പച്ചായി ഇപ്പൊ തീരെ കെടപ്പിലാന്നു കേട്ടു... ഒന്നു വന്നു കണ്ടൊരൊനുഗ്രഹം മേടിച്ചു പോരാന്നു വെച്ചിട്ടെറങ്ങീതാ... പിന്നെ വല്യപ്പച്ചായി മനസ്സു വിഷമിപ്പിക്കേണ്ട തിമിരവൊക്കെയിപ്പ കോമണാ... പ്രായത്തിന്റെ യാ’ എന്നാണ് താരം കുറിച്ചത്.
പോസ്റ്റിനു താഴെ നിരവധിയാളുകളാണ് മീനാക്ഷിക്ക് പിന്തുണയുമായി എത്തിയത്. ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് മീനാക്ഷി അനൂപ്. മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്.
Meenakshi Anoop's Viral Response to a Troll: