മനോഹരമായൊരു പ്രണയകഥയാണല്ലോ വരുന്നത്...ഉണ്ണി മുകുന്ദന്റെ ‘മിണ്ടിയും പറഞ്ഞും’ ട്രെയിലർ എത്തി
Mail This Article
×
ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും’ സിനിമയുടെ ട്രെയിലർ എത്തി. ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായ ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദാണ്.
ചിത്രത്തിന്റെ രചന മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. എഡിറ്റിങ് കിരൺ ദാസും കലാസംവിധാനം അനീസ് നാടോടിയുമാണ്. വസ്ത്രാലങ്കാരം ഗായത്രി കിഷോർ. ജാഗ്വാർ സ്റ്റുഡിയോസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്.
Mindiyum Paranjum Trailer Released: A Christmas Treat!: