‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകന് പരുക്ക്: ആശുപത്രിയിൽ ചികിൽസ തേടി താരം
Mail This Article
×
‘ആട് 3’ സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നടൻ വിനായകന് പരുക്ക്. തൊടുപുഴയിലെ ഷൂട്ടിങ്ങിനിടെ താരത്തിന്റെ പേശികൾക്കാണ് ക്ഷതമേറ്റത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. എം.ആർ.ഐ സ്കാനിലാണ് ഞരമ്പിനും പേശികൾക്കുമുണ്ടായ സാരമായ ക്ഷതം കണ്ടെത്തിയത്. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചു.
ജയസൂര്യ നായകനാകുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ടൈം ട്രാവൽ ചിത്രമായി വലിയ ക്യാൻവാസിലാണ് ‘ആട് 3’ ഒരുങ്ങുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും.
Vinayakan Injured During 'Aadu 3' Shoot: