‘അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം; ടീമേ.. ഞങ്ങളുടെ മനസ്സമ്മതം കഴിഞ്ഞൂട്ടാ’; സന്തോഷം പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍
Mail This Article
×
മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിനീഷ് സന്തോഷം പങ്കുവച്ചത്. അടൂര്‍ സ്വദേശിനി താരയാണ് വധു.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹതീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം.’- ബിനീഷ് പറയുന്നു.
പത്തു വർഷത്തിലേറെയായി സിനിമാ ലോകത്ത് സജീവമാണ് ബിനീഷ്. ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചു.
Bineesh Bastin Shares Joyful Engagement News on Social Media: