ആഡിസ് ഇനി നിമ്മിയുടെ ജീവിതപ്പാതി... വിവാഹ നിശ്ചയത്തിന്റെ സന്തോഷം പങ്കുവച്ച് താരം
Mail This Article
×
നടൻ ആഡിസ് ആന്റണി അക്കരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിമ്മി റേച്ചൽ ജേക്കബാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിശ്ചയം. സംവിധായകൻ ലാൽ ജോസ്, വിൻസി അലോഷ്യസ്, നന്ദു ആനന്ദ്, ദർശന എസ് നായർ തുടങ്ങിയവരും പങ്കെടുത്തു.
തൃശൂർ സ്വദേശിയായ ആഡിസ് മഴവിൽ മനോരമയുടെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത റിയാലിറ്റി ഷോയിൽ അവതാരകനായും തിളങ്ങി. 2022ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം. അഭിനയത്തിന് പുറമെ പ്രൊഫഷണൽ മോഡലിങ് രംഗത്തും സജീവമാണ്.
Aadis Antony Akkara Engaged to Nimmy Rachel Jacob: