ഇഷ്ടിക നടത്തത്തിലെ ‘പോത്തേട്ടൻസ് ബ്രില്യന്‍സ്’: വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ
Mail This Article
×
നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ ഇഷ്ടിക നടത്തം സോഷ്യൽ മീഡിയയിൽ വൈറൽ. അദ്ദേഹത്തിന്റെ നാടായ കുറുപ്പന്തറയിലെ ക്ലബ് ആഘോഷ പരിപാടിയിലാണ് ദിലീഷ് പോത്തനും ഭാര്യ ജാക്വിലിനും ഇഷ്ടിക നടത്തത്തിൽ മത്സരിച്ചത്. മത്സരത്തിന്റെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വാശിയേറിയ മത്സരത്തിൽ അവസാന നിമിഷമാണ് സംവിധായകൻ പുറത്താകുന്നത്.
2025ൽ പുറത്തിറങ്ങിയ ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിലാണ് ദിലീഷ് പോത്തൻ അവസാനമായി അഭിനയിച്ചത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ജോജി’യാണ് ദിലീഷ് പോത്തൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
Dileesh Pothan's Viral Brick Walk Video: