‘എന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു’: മാളുവിനെ ഒറ്റയ്ക്കാക്കി അമ്മ പോയി...ഹൃദയം നൊന്ത് താരം
Mail This Article
×
നടി മാളവിക നായരുടെ അമ്മ സുചിത്ര സേതുമാധവൻ അന്തരിച്ചു. 56 വയസ്സായിരുന്നു. റിട്ടയേർഡ് ജോയിന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അദ്ധ്യാപികയായിരുന്ന പരേതനായ പ്രൊഫ. ബേബി ജി. നായരുടെയും മകളാണ്. ഭർത്താവ് സേതുമാധവൻ നായർ. നിഖിൽ നായർ മകനാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.
തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നാണ് അമ്മയുടെ വിയോഗവാർത്ത പങ്കുവച്ച് മാളവിക കുറിച്ചത്. അമ്മയുടെ സംസ്കാര ചടങ്ങുകളുടെ വിവരങ്ങളും താരം പങ്കുവെച്ചു.
Malavika Nair's Mother Suchithra Sethumadhavan Passes Away: