ADVERTISEMENT

‘ആട് 3’സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്കേറ്റത് കഴിഞ്ഞയാഴ്ചയാണ്. തുടർന്ന് താരത്തിനെതിരെ ഒരു വിഭാഗത്തിന്റെ സൈബർ ആക്രമണവുമുണ്ടായി.

ഉമ്മൻ ചാണ്ടിയുടേയും വിഎസ്സിന്റേയും മരണസമയത്ത് വിനായകൻ പങ്കുവച്ച പഴയ പോസ്റ്റുകളും പ്രതികരണങ്ങളും ഉപയോഗിച്ചായിരുന്നു സൈബറാക്രമണം. പിന്നാലെ സിനിമയിൽ സംഘട്ടനമൊരുക്കിയവരെയും അപകടവാർത്തയ്ക്ക് താഴെ മോശം കമന്റുകളുമായി വന്നവരെയും രൂക്ഷഭാഷയിൽ വിമർശിച്ച് വിനായകനും രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ മറുപടി.

ADVERTISEMENT

‘വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. ഗർഭം കലക്കാൻ പോയപ്പോൾ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചുചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല. കർമ്മ എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട. അഹംഭവിച്ചവനല്ല, അഹംകരിച്ചവനാണ് വിനായകൻ. കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും’.– വിനായകന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.

തിരുച്ചെന്തൂരിൻ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിനായകന് ഗുരുതര പരുക്കേറ്റത്.

ADVERTISEMENT
Vinayakan Injured During 'Aadu 3' Shoot:

Vinayakan's injury during 'Aadu 3' filming sparked controversy and cyber attacks. The actor responded strongly to critics and defended himself through a Facebook post.

ADVERTISEMENT
ADVERTISEMENT