‘ഞാനും സിന്ധുവും പിരിഞ്ഞു, ഇനി ഒന്നിക്കാനുള്ള സാധ്യത കുറവാണ്’: വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലെന്നും മനു വർമ
Mail This Article
കഴിഞ്ഞ രണ്ട് വർഷമായി ഭാര്യ സിന്ധുവുമായി അകന്നു കഴിയുകയാണെന്നും വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണെന്നും വെളിപ്പെടുത്തി നടൻ മനു വർമ. ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘‘ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പണ്ടൊരു അണ്ടർസ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോൾ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. എന്തിനാണ് അത്. മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ െബംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്’. – മമൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു.
നടിയായ സിന്ധു വർമയാണ് മനു വർമയുടെ ഭാര്യ. നടൻ ജഗന്നാഥ വര്‍മയാണ് മനുവിന്റെ പിതാവ്.