‘എന്നേക്കാൾ നല്ല ഉയരമുണ്ടായിട്ടും എന്റെ ഉയരത്തിനൊപ്പമെത്താനായി അവർ കുനിഞ്ഞു’: ‘ഫാൻ ഗേൾ മൊമന്റുമായി നദിയ മൊയ്തു
Mail This Article
ഓസ്ട്രേലിയയിൽ വച്ച് തന്റെ ഇഷ്ടനടി നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നദിയ മൊയ്തു. ‘ഫാൻ ഗേൾ മൊമന്‍റ്’ എന്ന കുറിപ്പോടെയാണ് നിക്കോൾ കിഡ്മാനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്. ‘ഫാൻ ഗേൾ മൊമെന്‍റ്. ഓസ്ട്രേലിയയിൽ വച്ച് എന്റെ ഇഷ്ട നടിയായ നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടി. സ്നേഹവും സൗമ്യതയുമുള്ള വ്യക്തി. എന്നേക്കാൾ നല്ല ഉയരമുണ്ടായിട്ടും എന്റെ ഉയരത്തിനൊപ്പമെത്താനായി അവർ കുനിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഒരു ആറിഞ്ച് വ്യത്യാസം’ എന്നും താരം കുറിച്ചിട്ടുണ്ട്.
മഞ്ജു വാരിയർ, അമല പോൾ, കീർത്തി സുരേഷ്, ഗായകൻ വിജയ് യേശുദാസ് എന്നിവരുൾപ്പടെ താരങ്ങളും ആരാധകരും നദിയയുടെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നു.
ഓസ്ട്രേലിയൻ– അമേരിക്കൻ നടിയായ നിക്കോൾ കിഡ്മാൻ ഒരു അക്കാദമി അവാർഡും അഞ്ച് ഗോൾഡൻ ഗ്ലോബും നേടിയ അഭിനേത്രിയാണ്.