ഇനി ഏലിയന്റെ വരവാണ്...‘പ്ലൂട്ടോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Mail This Article
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഓർക്കിഡ് ഫിലിംസ് ഇന്റർ നാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം - വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ - സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ് - അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ.