‘രണ്ടാമൂഴം’ ഇനി ഋഷഭ് ഷെട്ടിയുടെ സിനിമ ? എം.ടി. വാസുദേവൻ നായരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നുവെന്ന് റിപ്പോർട്ട്
Mail This Article
×
എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവൽ ‘രണ്ടാമൂഴം’ കന്നഡ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. എംടി ആഗ്രഹിച്ചതു പോലെ രണ്ടു ഭാഗങ്ങളായാകും ചിത്രം ഒരുക്കുക. ചിത്രത്തിന്റെ തിരക്കഥ എംടി മുൻപേ തയാറാക്കിയിരുന്നു. ഋഷഭ് ഷെട്ടിയുടെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാണ് രണ്ടാമൂഴം നിർമിക്കുക.
മുൻപ് സംവിധായകൻ ശ്രീകുമാർ മേനോനുമായി രണ്ടാമൂഴം സിനിമയാക്കാനുള്ള കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽനിന്നു പിൻവാങ്ങുകയായിരുന്നു.
Rishab Shetty to Direct Randamoozham: