എന്റെ പ്രിയ സഹോദരൻ പോയി...കണ്ണൻ പട്ടാമ്പിയുടെ വിയോഗത്തിന്റെ വേദനയിൽ പ്രിയപ്പെട്ടവർ
Mail This Article
×
നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് മേജർ രവി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
Kannan Pattambi Passes Away: A Loss to Malayalam Cinema: