ADVERTISEMENT

‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ സിനിമയുടെ മോഷൻ പോസ്റ്ററിലെ നടി രജിഷ വിജയന്റെ ലുക്ക് വൈറൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ കൃഷാന്ത്‌ ഒരുക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രങ്ങളിലെ താരങ്ങളെല്ലാം എത്തുന്നത്. മോഷൻ പോസ്റ്ററിൽ ബോൾഡ് ലുക്കിലാണ് രജിഷ.

രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഛായാഗ്രഹണം – പ്രയാഗ് മുകുന്ദൻ, സംഗീതം – വർക്കി.

ADVERTISEMENT
ADVERTISEMENT
Rajisha Vijayan's Bold Look in 'Masthishka Maranam' Motion Poster:

Rajisha Vijayan's look in 'Masthishka Maranam; Simons Memories' motion poster goes viral. This movie is directed by Krishand, known for critically acclaimed films like Aavasavyuham and Purusha Pretham.

ADVERTISEMENT
ADVERTISEMENT