‘ക്യൂട്ട്നെസ് ഓവർലോഡ്..’; മോണകാട്ടി ചിരിച്ചു ഓം ബേബി, താലോലിച്ച് മതിയാകാതെ സുരേഷ് ഗോപി, വിഡിയോ വൈറല്‍
Mail This Article
ഗായകൻ വിജയ് മാധവിന്റെയും അവതാരകയും നടിയുമായ ദേവിക നമ്പ്യാരുടെയും ഇളയമകൾ ഓം ബേബിയെ താലോലിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കാഴ്ചക്കാരുടെ മുഴുവൻ സ്നേഹം പിടിച്ചു പറ്റുന്നുണ്ട് ഓം ബേബി.
കുഞ്ഞിനെ കയ്യിലെടുത്തു മുത്തം കൊടുത്തും, നെറ്റിത്തടത്തിലേക്കു വീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി കൊഞ്ചിക്കുന്ന സുരേഷ് ഗോപിയെയും വിഡിയോയില്‍ കാണാം. വിജയ് മാധവ് ആണ് സുരേഷ് ഗോപിക്ക് ഒപ്പമുള്ള മകളുടെ മനോഹരമായ വിഡിയോ പങ്കുവച്ചത്.
‘എസ് ജി + ഓം ബേബി= ക്യൂട്ട്നെസ് ഓവർലോഡ്’ എന്ന ക്യാപ്ഷനാണ് വിജയ് നൽകിയിരിക്കുന്നത്. ഗായകൻ വിജയ് മാധവിനും ദേവിക നമ്പ്യാർക്കും രണ്ട് മക്കളാണ്. മൂത്ത മകന് ആത്മജ എന്നും മകൾക്കു ഓം പരമാത്മ എന്നുമാണ് പേരിട്ടിരിക്കുന്നത്.