വീണാൽ പിൻമാറുമെന്നു കരുതിയോ...സർഫിങ് പഠിക്കുന്ന വിഡിയോ പങ്കുവച്ച് സന അൽത്താഫ്
Mail This Article
സർഫിങ് പഠിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി സന അൽത്താഫ്. നിരവധി തവണ വെള്ളത്തിൽ വീണിട്ടും വീണ്ടും വീണ്ടും പരിശീലനത്തിലേർപ്പെടുന്ന സനയാണ് വിഡിയോയിൽ. സർഫിങിനിടെ പരുക്ക് പറ്റിയതും മുറിവുണ്ടായതും വെയിലേറ്റ് കരുവാളിച്ചതും എല്ലാം സന വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ അവധി ആഘോഷിക്കുന്നതിനിടെ ഹിരികേതിയ ബീച്ചിലാണ് സനയുടെ സർഫിങ് പഠനം.
‘സർഫിങ് ബുദ്ധിമുട്ടേറിയതാണ്! വെള്ളത്തിലുള്ള ഒരു ബോർഡിൽ നിന്ന്, മുഖത്തേക്ക് കടൽ അടിച്ചു കയറുമ്പോൾ 100 ബർപ്പികൾ ചെയ്യുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അതുമാത്രമല്ല, ഓരോ ബർപ്പിക്ക് ശേഷവും വെള്ളത്തിലേക്ക് വീഴണം, ഒരു വാഷിങ് മെഷീനിലെ റിൻസ് സൈക്കിളിൽ പെട്ടതുപോലെ വെള്ളത്തിൽ കിടന്നു കറങ്ങണം, എന്നിട്ട് വീണ്ടും ബോർഡിലേക്ക് കയറുകയും വേണം. ഇതിന്റെ കൂടെ കുറച്ച് കടൽച്ചൊരുക്കും, മസിലുവേദനയും, ചതവുകളും കൂടി ചേർത്താൽ സംഗതി ഉഷാറായി’.പക്ഷേ എനിക്കിത് ഒരുപാട് ഇഷ്ടപ്പെട്ടു, ഞാൻ എല്ലാ ദിവസവും അങ്ങോട്ട് തന്നെ പോയിക്കൊണ്ടിരുന്നു. വിഡിയോ തെളിവുകളൊന്നും കിട്ടിയില്ല, പക്ഷേ ഈ ശ്രമങ്ങൾക്കൊടുവിൽ ഞാൻ അഞ്ച് തിരമാലകളിൽ സർഫ് ചെയ്തു. പക്ഷേ തെളിവുകളൊന്നും എന്റെ കയ്യിലില്ല. (സത്യമായിട്ടും)’ എന്നാണ് വിഡിയോയ്ക്കൊപ്പം സന കുറിച്ചത്.
സന അൽത്താഫും ഭർത്താവും നടനുമായ ഹക്കിം ഷാജഹാനും ശ്രീലങ്കയിലാണ് പുതുവർഷം ആഘോഷിച്ചത്.