പുത്തൻ വീട്ടിൽ നിറയേ സന്തോഷങ്ങളുമായി...അപർണ ദാസിന്റെ മനോഹരചിത്രങ്ങൾ വൈറൽ
Mail This Article
പുതിയ വീട് പണിഞ്ഞതിന്റെ സന്തോഷം നടൻ ദീപക് പറമ്പോൽ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കണ്ണൂരിൽ പയ്യന്നൂരിനടുത്ത് പ്ലാത്തറയിലാണ് ‘സൗധം’ എന്ന മനോഹരമായ വീടൊരുങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു പാലുകാച്ചൽ. ഭാര്യ അപർണ ദാസിനും സിനിമയിലെ ഗുരു വിനീത് ശ്രീനിവാസനും സ്നേഹം പകർന്ന് സോഷ്യൽ മീഡിയയിൽ വീടിന്റെ പടം പങ്കുവച്ചാണ് ഈ പുതുവർഷത്തിൽ ദീപക്കിന്റെ യാത്ര തുടങ്ങുന്നത്.
‘സിനിമ നിരവധി നല്ല കാര്യങ്ങൾ തന്നു. ഇപ്പോഴിതാ ഇതും. സിനിമയ്ക്ക് നന്ദി’ എന്നാണ് വീടിനായി തറ കെട്ടിയതിന്റെയും നിർമാണം പൂർത്തിയായ വീടിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദീപക് കുറിച്ചത്.
ഇപ്പോഴിതാ, പുതിയ വീട്ടിൽ വച്ചു പകർത്തിയ അപർണയുടെ മനോഹരചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയുടുത്ത് മനോഹരിയായാണ് അപർണ ചിത്രങ്ങളിൽ.