ADVERTISEMENT

സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ കന്നഡ സിനിമ ‘ടോക്സിക്ക്’ന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാണ്. യാഷിന്റെ കഥാപാത്രം റായയുടെ മാസ് ഇൻട്രൊയാണ് ടീസറില്‍. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കടുത്ത ഹോട്ട് ദൃശ്യങ്ങളാണ് ടീസറിൽ.

ടീസര്‍ വന്നതിനു പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനു നേരെ കടുത്ത സൈബർ ആക്രമണമാണുണ്ടാകുന്നത്.ഇപ്പോഴിതാ, ഇതിനു മറുപടിയെന്നോണം ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിന്റെ സ്ക്രീൻഷോട്ട് ആണ് ഗീതു പോസ്റ്റ് ചെയ്തത്. ‘സ്ത്രീകളുടെ സന്തോഷത്തെയും കണ്‍സെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവര്‍ എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവര്‍ ആലോചിക്കട്ടെ. ഞങ്ങള്‍ ഇവിടെ ചില്‍ ചെയ്യുന്നു’ എന്നാണ് സ്ക്രീൻഷോട്ടിലെ എഴുത്ത്.

ADVERTISEMENT

യാഷും ഗീതു മോഹൻദാസും ചേർന്നാണ് ‘ടോക്സിക്’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്.

ADVERTISEMENT
Yash's 'Toxic' Teaser Sparks Online Buzz:

Toxic is the upcoming Pan-Indian Kannada movie directed by Geetu Mohandas starring Yash. The teaser release has sparked discussions and controversies, with Geetu Mohandas responding to cyber attacks with a message of female empowerment.

ADVERTISEMENT
ADVERTISEMENT