‘എവിടെ പോയാലും മനസ്സമാധാനം കിട്ടുമോ ? കുറ്റബോധം അത് മനസ്സിനെ അലട്ടിക്കൊണ്ടേ ഇരിക്കും’: കാവ്യയ്ക്കെതിരെ സൈബർ ആക്രമണം
Mail This Article
ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നടി കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. മകൾക്കും സഹോദരൻ മിഥുൻ മാധവന്റെ മക്കൾക്കുമൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
എന്നാൽ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾക്കു താഴെ കടുത്ത സൈബർ ആക്രമണവുമായി ഒരു സംഘം എത്തി. ‘എവിടെ പോയാലും മനസ്സമാധാനം കിട്ടുമോ ? കുറ്റബോധം അത് മനസ്സിനെ അലട്ടിക്കൊണ്ടേ ഇരിക്കും’ എന്നാണ് ഒരാൾ കമന്റിട്ടത്. ആക്ഷേപ പരാമർശങ്ങൾ നിറഞ്ഞ വേറെയും നിരവധി കമന്റുകളുണ്ട്. അതേ സമയം കാവ്യയെ പിന്തുണച്ചും ഒരു വലിയ വിഭാഗം എത്തുന്നുണ്ട്. ‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവ്യയെ തോൽപ്പിക്കാൻ മറ്റൊരു നടിയും രംഗത്ത് എത്തിയിട്ടില്ല’, ‘നൈസ് കാവ്യ ചേച്ചീ, ഞാൻ ചേച്ചിയുടെ ഫാൻ ഗേൾ ആണ് കേട്ടോ. ചെറുപ്പം മുതൽ ഇഷ്ടമാ എനിക്ക്’ എന്നിങ്ങനെ കാവ്യയുടെ ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.
ജീൻസും ഷർട്ടും കൂളിങ് ഗ്ലാസുമായി സ്‌റ്റൈലിഷ് ലുക്കിലുള്ള തന്റെ ചിത്രവും കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.