‘സ്വകാര്യതയെയും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണം’: ഐശ്വര്യ ലക്ഷ്മിക്കു നേരെ സൈബർ ആക്രമണം
Mail This Article
ചെന്നൈയില്‍ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. പിന്നാലെ ഐശ്വര്യയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി കടുത്ത സൈബർ ആക്രമണവും സജീവമാണ്.
‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ താരത്തിന്റെ സ്വകാര്യതയെയും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന വാദവുമായി ഐശ്വര്യയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തുന്നുണ്ട്.
സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്നു വ്യക്തമാക്കിയിട്ടുള്ള താരം ഇതിന്റെ ഭാഗമായി തന്റെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നാളുകൾക്ക് മുൻപ് നീക്കം ചെയ്തിരുന്നു.