‘ഋതുമതിയായ് നീയെൻ പൊൻമകളേ...’: കൗമാരത്തിലേക്ക് ആവണി, ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് അഞ്ജലി നായർ
Mail This Article
×
മകൾ ആവണിയുടെ ഋതുമതി ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് കുറിപ്പുമായി നടി അഞ്ജലി നായർ. ‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. കൗമാരകാലത്തേക്കു കടന്ന ആവണിയ്ക്ക് ആശംസകളുമായി നിരവധിയാളുകളാണ് എത്തുന്നത്.
ആവണിയും അഭിനയ രംഗത്ത് സജീവമാണ്. ‘ഫീനിക്സ്’, ‘അജയന്റെ രണ്ടാം മോഷണം’, സൂര്യ നായകനായ ‘റെട്രോ’ എന്നീ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ ആവണി അഞ്ജലിയുടെ മൂത്ത മകളാണ്. സംവിധായകന്‍ അനീഷ് ഉപാസനയാണ് ആവണിയുടെ അച്ഛൻ.
Anjali Nair Shares Daughter Avani's Puberty Ceremony Video: