എഴുപതിന്റെ ചെറുപ്പത്തിൽ... മകൾക്കൊപ്പം നൃത്തം ചെയ്ത് പിറന്നാൾ ആഘോഷമാക്കി സ്വാസികയുടെ അച്ഛൻ
Mail This Article
അച്ഛൻ വിജയകുമാറിന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യയുടെ പ്രിയനടി സ്വാസിക.
‘അച്ഛയ്ക്ക് എഴുപതായി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആഘോഷിക്കുന്ന അച്ഛന്റെ ആദ്യ ജന്മദിനമാണ് ഇത്. അതുകൊണ്ട്, ഇതേറെ സ്പെഷൽ ആണ്’ എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സ്വാസിക കുറിച്ചത്.കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്.
പിറന്നാൾ ആഘോഷത്തിൽ മകൾക്കൊപ്പം കളിച്ചും ചിരിച്ചും ഇടയ്ക്ക് പാട്ടിനൊപ്പം നൃത്തം ചെയ്തും ഏറെ സന്തോഷത്തിലായിരുന്നു വിജയകുമാർ. ‘ഇതുപോലൊരു മകളെ കിട്ടിയതാണ് ആ അച്ഛന്റെ ഏറ്റവും വലിയ ഭാഗ്യം,’ എന്നാണ് വിഡിയോയ്ക്ക് ഒരാൾ കമന്റിട്ടത്. ദീർഘകാലം പ്രവാസി ആയിരുന്നു സ്വാസികയുടെ അച്ഛൻ വിജയകുമാർ.