‘വേണ്ട എന്നു വയ്ക്കേണ്ട സാഹചര്യം, അപ്പോൾ നിർത്തി’: മദ്യപാനം പൂർണമായും അവസാനിപ്പിച്ചെന്ന് ധർമജൻ ബോൾഗാട്ടി
Mail This Article
×
മദ്യപാനം പൂർണമായും അവസാനിപ്പിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. വേണ്ട എന്നു വയ്ക്കേണ്ട ഒരു സാഹചര്യം വന്നെന്നും അപ്പോൾ നിർത്തിയതാണെന്നും ധർമജൻ വ്യക്തമാക്കുന്നു.
‘‘വേണ്ട എന്നു വയ്ക്കേണ്ട ഒരു സാഹചര്യം വരുമല്ലോ. അപ്പോൾ നിർത്തിയതാണ്. നമ്മൾ നന്നാകണം എന്നു വിചാരിക്കുന്ന ആളുകൾ പറഞ്ഞപ്പോൾ സ്‌റ്റോപ്പ് ചെയ്തു’’. – ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറഞ്ഞത്.
പ്രിയതാരത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് ആരാധകരടക്കം നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.
അതേ സമയം, ആട് മൂന്നാം ഭാഗം ഉൾപ്പെടെ പ്രതീക്ഷ സമ്മാനിക്കുന്ന ഒരു പിടി സിനിമകളുടെ ഭാഗമാണ് ധർമജൻ ഇപ്പോൾ.
Dharmajan Bolgatty Quits Alcohol: An Inspiring Decision: