ADVERTISEMENT

മോഹൻലാലിനെ സൂപ്പർതാരമാക്കിയ ‘രാജാവിന്റെ മകന്‍’ സിനിമയിലെ വിന്‍സെന്‍റ് ഗോമസ് എന്ന നായകകഥാപാത്രം പറയുന്ന, ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന എവർഗ്രീൻ ഡയലോഗ് മലയാളി പ്രേക്ഷകർ ഒരുകാലത്തും മറക്കില്ല.

ഇപ്പോഴിതാ, ആ നമ്പർ തന്റെ പുതിയ കാറിനു വേണ്ടി സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടൻ. 31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനു വേണ്ടിയാണ് കെഎല്‍ 07 ഡിജെ 2255 എന്ന നമ്പര്‍ മോഹന്‍ലാല്‍ ലേലത്തില്‍ പിടിച്ചത്. ഇന്നലെ രാവിലെ എറണാകുളത്തു നടന്ന ലേലത്തില്‍ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുത്തിരുന്നു.

ADVERTISEMENT

5000 രൂപ ഫീസ് അടച്ചാണ് താരം നമ്പര്‍ ബുക്ക് ചെയ്തത്. രണ്ടുപേര്‍ കൂടി സമാനാവശ്യവുമായി എത്തിയതോടെയാണ് ലേലത്തിലേക്ക് കടന്നത്. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 1.45 ലക്ഷത്തില്‍ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികള്‍ പിന്‍മാറി.

ADVERTISEMENT
Mohanlal Reclaims '2255': Iconic Number for New Car:

Mohanlal secures the iconic '2255' car number. The actor bid ₹1.80 lakhs to win the number, famously associated with his character Vincent Gomez in 'Rajavinte Makan', for his new Toyota Innova Hycross.

ADVERTISEMENT
ADVERTISEMENT