‘ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയം, അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു’: വിനയന്റെ കുറിപ്പ്
Mail This Article
മമ്മൂട്ടിയെ നായകനായി വിനയൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് സൂപ്പർഹിറ്റ് ചിത്രമാണ്. 2001-ൽ റിലീസായ ഈ സിനിമയിൽ രാമനാഥൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയും മന്ത്രി ഗുണശേഖരനെന്ന വില്ലനായി കലാഭവൻ മണിയും ഗഭീര പ്രകടനമാണ് കാഴ്ചവച്ചത്.
ഇപ്പോഴിതാ, ഈ സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓർമകൾ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് വിനയൻ.
‘രാക്ഷസ രാജാവ്’ എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു. ‘ദാദാ സാഹിബ്’ റിലീസ് കഴിയുന്നതിനു മുൻപു തന്നെ ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്.
ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗ്ഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു.
കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക പറഞ്ഞു.
ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു..
രാമനാഥൻ IPS എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു’.– വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.
മമ്മൂട്ടിയൊടൊപ്പമുള്ള തന്റെ ഒരു പഴയ ഫോട്ടോയും വിയൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.