‘നിങ്ങളാണ് ഏറ്റവും മികച്ചത്, എപ്പോഴും കൂടെയുണ്ടായിരുന്നതിന് നന്ദി’: ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാരിയർ
Mail This Article
×
സുഹൃത്തും സഹപ്രവർത്തകനുമായ ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മഞ്ജു വാരിയർ.
‘ജന്മദിനാശംസകള്‍, കൂടുതല്‍ സ്വപ്‌നങ്ങള്‍, നേട്ടങ്ങള്‍, കഠിനാധ്വാനം, കൃതജ്ഞത എന്നിവയ്ക്കായി ഇതാ. നിങ്ങളാണ് ഏറ്റവും മികച്ചത്. എപ്പോഴും കൂടെയുണ്ടായിരുന്നതിന് നന്ദി. സ്‌നേഹവും ബഹുമാനവും’ എന്നാണ് ബിനീഷിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ബിനീഷിന് ആശംസകളറിയിച്ച് നിരവധിയാളുകളാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഉറ്റ സുഹൃത്ത് കൂടിയാണ് ബിനീഷ്.
Manju Warrier's Heartfelt Birthday Wish to Bineesh Chandra: