‘അങ്ങനെയല്ലല്ലോ അളിയൻ പോസ്റ്റ് ഇട്ടേ...എന്തിനാ സിക്സ് പാക്ക് എന്നൊക്കെ ആയിരുന്നല്ലോ’: അജുവിന്റെ പോസ്റ്റിനു താഴെ താരങ്ങളുടെ കമന്റോത്സവം Aju Varghese's Workout Post Goes Viral
Mail This Article
കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് തന്റെ ചില വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് അജു വർഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിനൊപ്പമുള്ള കുറിപ്പും അതിനു ലഭിച്ചിരിക്കുന്ന പ്രതികരണങ്ങളുമാണ് ചർച്ചയാകുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ് എന്നാണ് മൂവരെയും ടാഗ് ചെയ്ത് അജു കുറിച്ചത്. ഇതിനു വന്ന കമന്റുകളിൽ ഏറ്റവും ശ്രദ്ധേയം ഉണ്ണി മുകുന്ദന്റേതും ഷറഫുദ്ദീന്റേതുമാണ്.
‘കേരളത്തിലെ ആൺപിള്ളേർക്കെന്തിനാടാ സിക്സ് പാക്ക്’ എന്ന തട്ടത്തിൻ മറയത്ത് സിനിമയിലെ അജു വർഗീസിന്റെ ഡയലോഗ് ഓർമിപ്പിച്ച്, ‘അങ്ങനെയല്ലല്ലോ അളിയൻ പോസ്റ്റ് ഇട്ടേ...എന്തിനാ സിക്സ് പാക്ക് എന്നൊക്കെ ആയിരുന്നല്ലോ’ എന്നാണ് ഉണ്ണി മുകുന്ദന്റെ കമന്റിട്ടത്. ‘എന്നാ ഒരു സത്യം പറയട്ടെ...അജൂന് അത് ഓർമ്മയില്ല’ എന്നാണ് ഇതിനു താഴെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കമന്റിട്ടിരിക്കുന്നത്. ‘അയ്യേ അതങ്ങനല്ല അളിയാ, കേരളത്തിലെ ആൺപിള്ളേർക്കു എന്തിനാ 6 പാക്ക് ‘മാത്രം’ എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് അജു വർഗീസിന്റെ മറുപടി.
‘കളമശ്ശേരിയിൽ കുട്ടൻ പാൽക്കറിയും ക്രിസ്പി പൊറോട്ടയും ഉണ്ട്, പോയാലോ’ എന്നാണ് നടൻ ഷറഫുദ്ദീന്‍ കമന്റിട്ടത്. ‘അളിയാ മിണ്ടരുത്, ഫസ്റ്റ് ഡേ തന്നെ സപ്ലി ആക്കല്ലേ’ എന്നാണ് അജുവിന്റെ മറുപടി.