ADVERTISEMENT

ഭാവന നായികയാകുന്ന ‘അനോമി’യുടെ ടീസർ എത്തി. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രമാണിതെന്നാണ് സൂചന. റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.

നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാറ എന്ന ഫോറൻസിക് അനലിസ്റ്റായി വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് ഭാവന. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ADVERTISEMENT

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ഹർഷവർദ്ധൻ രാമേശ്വർ ആണ് അനോമിക്ക് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു.

ADVERTISEMENT
Anomi: Bhavana's Thrilling Comeback as a Forensic Analyst:

Anomi, a Malayalam psycho-thriller, follows a series of murders and the investigators tracking the killer. Bhavana stars as a forensic analyst in this gripping movie.

ADVERTISEMENT
ADVERTISEMENT