‘ഹാപ്പി ബെര്‍ത്ത്‌ഡേ ആദി പൊന്നേ’: മകനു പിറന്നാള്‍ ആശംസകളുമായി ജയസൂര്യ
Mail This Article
×
മകന്‍ അദ്വൈതിന് പിറന്നാള്‍ ആശംസകളുമായി നടന്‍ ജയസൂര്യ. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ആദി പൊന്നേ’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബാലതാരമായി ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’, ‘സു..സു..സുധി വാത്മീകം’, ‘ഞാന്‍ മേരിക്കുട്ടി’, ‘ക്യാപ്റ്റന്‍’, ‘തൃശ്ശൂര്‍ പൂരം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്വൈത് സംവിധാനം, എഡിറ്റിങ് തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. സ്വന്തമായി കഥ എഴുതി, എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ച് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നടി സംവൃത സുനില്‍ ഉള്‍പ്പെടെ നിരവധിയാളുകൾ പോസ്റ്റിനു താഴെ അദ്വൈതിന് ആശംസകളറിയിച്ചെത്തുന്നുണ്ട്.
Jayasurya's Heartfelt Birthday Wishes for Son Advait: