ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ‘സ്റ്റാലിൻ ശിവദാസ്’ 1999 – ലാണ് തിയറ്ററുകളിലെത്തിയത്. ടി. ദാമോദരന്റേതായിരുന്നു തിരക്കഥ. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് നിർമാതാവ് പി. ദിനേശ് പണിക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ. വിജയിച്ചില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’തനിക്ക് പൊൻകുഞ്ഞ് തന്നെയായിരുന്നുവെന്ന് ദിനേശ്.

‘1999ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള, ആദ്യം ‘ചെങ്കൊടി’ എന്ന പേരിട്ട ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.

ADVERTISEMENT

ഒരു വിജയച്ചിത്രമായില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു’ എന്നാണ് ദിനേശ് കുറിച്ചത്.

കുറിപ്പിനു താഴെ വന്ന കമന്റുകൾക്കും ദിനേശ് മറുപടി നൽകിയിട്ടുണ്ട്.ഈ ചിത്രത്തിലൂടെ നിങ്ങളുടെ അറുപതു ലക്ഷം രൂപ നഷ്ടമായല്ലേ എന്ന ചോദ്യത്തിനു അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 15 ദിവസംകൊണ്ട് പൂർത്തിയാക്കിയ സിനിമയാണോ എന്ന ചോദ്യത്തിന്, 25 ദിവസമെടുത്തുവെന്നും ഒട്ടുമുക്കാൽ ദിവസങ്ങളിലും ഡബിൾ യൂണിറ്റ് ചിത്രീകരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT
Stalin Sivadas: A Look Back at the Mammootty Film:

Stalin Sivadas, a 1999 Malayalam movie directed by TS Suresh Babu and starring Mammootty, is being revisited by its producer. Despite not being a commercial success, producer P. Dinesh Panicker fondly remembers 'Stalin Sivadas'.

ADVERTISEMENT
ADVERTISEMENT