ADVERTISEMENT

നിവിൻ പോളിയെ നായകനാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന ‘ബേബി ഗേൾ’ സിനിമയുടെ ട്രെയിലർ ഹിറ്റ്. ചിത്രം ജനുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിൽ എത്തും. ദുരൂഹതയും സസ്പെൻസും ഒളിപ്പിച്ചാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ലിജോ മോൾ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിൽ സംഗീത് പ്രതാപും അഭിമന്യു തിലകനും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ‘ബേബി ഗേൾ’ നിർമിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു.

ADVERTISEMENT

തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

സാം സി എസ് ആണ് സംഗീതസംവിധാനം. ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്. എഡിറ്റിങ് – ഷൈജിത്ത് കുമാരൻ.

ADVERTISEMENT
Baby Girl: Nivin Pauly's Upcoming Thriller:

Baby Girl, a Malayalam thriller film starring Nivin Pauly and directed by Arun Varma, is set to release on January 23rd. The movie promises mystery and suspense, also starring Lijomol Jose.

ADVERTISEMENT
ADVERTISEMENT