മധുരം പകർന്ന് അമ്മയുണ്ടാക്കിയ ഓറഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കേക്ക്: രണ്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ലെന Lena and Prashant Celebrate Second Wedding Anniversary
Mail This Article
×
ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടി ലെന. അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് ലെനയുടെയും പ്രശാന്തിന്റെയും ആഘോഷം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ലെനയും പ്രശാന്തും കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവയ്ക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. ഓറഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കേക്കാണ് മകള്‍ക്കും മരുമകനും വേണ്ടി അമ്മ തയാറാക്കിയത്.
2024 ജനുരി 17 നായിരുന്നു ലെനയുടെയും ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹം. ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്ന, ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം കരിയറില്‍ ബ്രേക്ക് എടുത്ത ലെന ഇപ്പോള്‍ വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.
Lena and Prashant Celebrate Second Wedding Anniversary: