‘23 വർഷത്തെ ദാമ്പത്യം, 25 വർഷമായി ബിസിനസ് പങ്കാളികൾ... 29 വർഷമായി സുഹൃത്തുക്കൾ’: വിഡിയോ പങ്കുവച്ച് പ്രകാശ് വർമ
Mail This Article
ഇരുപത്തിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച്, ഭാര്യ സ്നേഹ ഐപ്പിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ കോർത്തിണക്കിയ കൊളാഷ് വിഡിയോയുമായി നടനും നിർമാതാവും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വർമ.
‘23 വർഷത്തെ ദാമ്പത്യം. 25 വർഷമായി ബിസിനസ് പങ്കാളികൾ. 29 വർഷമായി സുഹൃത്തുക്കൾ. 20 വർഷമായി മാതാപിതാക്കളും. കാലം ശക്തമാക്കിയ ഈ ബന്ധത്തിന് നന്ദി!’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, വിനയ് ഫോർട്ട്, ജിസ് ജോയി തുടങ്ങി സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.
അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് പ്രകാശ് വര്‍മ. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമിയും സിദ്ധിഖും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ടാകും. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടി കാരിക്കാമുറി ഷൺമുഖനായി എത്തുന്നുണ്ട്.